Sunday, 23 October 2011

KERALA JOURNALISTS UNION ( KJU ) NEWS FROM Trivandrum,




കേരള ജേര്‍ണലിസ്റ്റ്് യൂണിയന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
തിരുവനന്തപുരം :  പത്ര ജീവനകാര്‍ക്കുള്ള  വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍  ജേര്‍ണലിസ്റ്റ് യൂണിയ ന്റെ കീഴിലുള്ള  കേരള ജേര്‍ണലിസ്റ്റ്്  യൂണിയന്‍ (കെജെയു) സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയ്ക്ക് നിവേദനം നല്‍കി. സംസ്ഥാനപ്രസിഡന്റ് ജി.പ്രഭാകരന്റെ നേത്യത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ,യു.വിക്രമന്‍, സുഗതന്‍, അബ്ദുല്‍ റഹ്മാന്‍, കോട്ടൂര്‍ സുനില്‍ , സികെ നാസര്‍, അന്‍വര്‍ സാദത്ത്,  സനല്‍, എന്‍ ഗംഗാധരന്‍ എന്നിവരാണ് ഗവര്‍ണറെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. നിവേദനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. പത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച  പെന്‍ഷന്‍ , ക്ഷേമനിധി, ആരോഗ്യസുരക്ഷപദ്ധതി തുടങ്ങിയവയും ഉടന്‍ നടപ്പിലാക്കണമെന്ന് നിവേദനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെ സി ജോസഫ് എന്നിവര്‍ക്കും  ഇത് സംബന്ധിച്ച് നിവേദനം  നല്‍കി.

No comments:

Post a Comment