Thursday, 27 October 2011

ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രവര്‍ത്തക സമ്മേളനം അടൂരില്‍ നടന്നു


അടൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ സംസ്ഥാന ഘടകമായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രവര്‍ത്തക സമ്മേളനം അടൂരില്‍ നടന്നു. അടൂര്‍ ടൂറിസ്റ്റ് ഹോമില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി യു. വിക്രമന്‍ ഉദ്ഘാടനം ചെയ്തു. സനില്‍ അടൂര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന സംഘാടക സെക്രട്ടറി കെ. സുഗതന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്‍വര്‍.എം സാദത്ത് സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റായി സനില്‍ അടൂരിനെ (മംഗളം)യും സെക്രട്ടറിയായി അന്‍വര്‍ എം. സാദത്തിനെ (മാധ്യമം)യും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി. ബിജു, എ. ഷാനവാസ് ഖാന്‍ (വൈസ്. പ്രസി.), കുളക്കട യശോധരന്‍, മധുകുമാര്‍ (ജോ. സെക്ര.), തോമസ് (ട്രഷ.), ടി.എന്‍ സോമന്‍, ടി. എസ് സനല്‍കുമാര്‍, അനീഷ്, സുബി ചേകം (എക്‌സി. അംഗം).

No comments:

Post a Comment