അടൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ സംസ്ഥാന ഘടകമായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രവര്‍ത്തക സമ്മേളനം അടൂരില്‍ നടന്നു. അടൂര്‍ ടൂറിസ്റ്റ് ഹോമില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി യു. വിക്രമന്‍ ഉദ്ഘാടനം ചെയ്തു. സനില്‍ അടൂര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന സംഘാടക സെക്രട്ടറി കെ. സുഗതന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്‍വര്‍.എം സാദത്ത് സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റായി സനില്‍ അടൂരിനെ (മംഗളം)യും സെക്രട്ടറിയായി അന്‍വര്‍ എം. സാദത്തിനെ (മാധ്യമം)യും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി. ബിജു, എ. ഷാനവാസ് ഖാന്‍ (വൈസ്. പ്രസി.), കുളക്കട യശോധരന്‍, മധുകുമാര്‍ (ജോ. സെക്ര.), തോമസ് (ട്രഷ.), ടി.എന്‍ സോമന്‍, ടി. എസ് സനല്‍കുമാര്‍, അനീഷ്, സുബി ചേകം (എക്‌സി. അംഗം).
Thursday, 27 October 2011
ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രവര്‍ത്തക സമ്മേളനം അടൂരില്‍ നടന്നു
അടൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ സംസ്ഥാന ഘടകമായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രവര്‍ത്തക സമ്മേളനം അടൂരില്‍ നടന്നു. അടൂര്‍ ടൂറിസ്റ്റ് ഹോമില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി യു. വിക്രമന്‍ ഉദ്ഘാടനം ചെയ്തു. സനില്‍ അടൂര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന സംഘാടക സെക്രട്ടറി കെ. സുഗതന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്‍വര്‍.എം സാദത്ത് സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റായി സനില്‍ അടൂരിനെ (മംഗളം)യും സെക്രട്ടറിയായി അന്‍വര്‍ എം. സാദത്തിനെ (മാധ്യമം)യും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി. ബിജു, എ. ഷാനവാസ് ഖാന്‍ (വൈസ്. പ്രസി.), കുളക്കട യശോധരന്‍, മധുകുമാര്‍ (ജോ. സെക്ര.), തോമസ് (ട്രഷ.), ടി.എന്‍ സോമന്‍, ടി. എസ് സനല്‍കുമാര്‍, അനീഷ്, സുബി ചേകം (എക്‌സി. അംഗം).
Monday, 24 October 2011
KJU KASARGOD DISTRICT CONVENTION
KJU THRISSUR DISTRICT CONFERENCE AT CHALAKUD
B.D. DEVASSY, M.L.A, ADDRESSING KJU THRISSUR DISTRICT CONFERENC
Sunday, 23 October 2011
KERALA JOURNALISTS UNION ( KJU ) NEWS FROM Trivandrum,
കേരള ജേര്‍ണലിസ്റ്റ്് യൂണിയന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
തിരുവനന്തപുരം : പത്ര ജീവനകാര്‍ക്കുള്ള വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയ ന്റെ കീഴിലുള്ള കേരള ജേര്‍ണലിസ്റ്റ്് യൂണിയന്‍ (കെജെയു) സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയ്ക്ക് നിവേദനം നല്‍കി. സംസ്ഥാനപ്രസിഡന്റ് ജി.പ്രഭാകരന്റെ നേത്യത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ,യു.വിക്രമന്‍, സുഗതന്‍, അബ്ദുല്‍ റഹ്മാന്‍, കോട്ടൂര്‍ സുനില്‍ , സികെ നാസര്‍, അന്‍വര്‍ സാദത്ത്, സനല്‍, എന്‍ ഗംഗാധരന്‍ എന്നിവരാണ് ഗവര്‍ണറെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. നിവേദനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. പത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച പെന്‍ഷന്‍ , ക്ഷേമനിധി, ആരോഗ്യസുരക്ഷപദ്ധതി തുടങ്ങിയവയും ഉടന്‍ നടപ്പിലാക്കണമെന്ന് നിവേദനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെ സി ജോസഫ് എന്നിവര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കി.
KJU KASARAGOD DT MEETING @ KANHANGAD 2011 JUNE 5
കാഞ്ഞങ്ങാട് : മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ വാര്‍ത്താപേജുകള്‍ പണം വാങ്ങി ചെയ്ത പെയ്ഡ് ന്യൂസിനെ കുറിച്ച് ആദ്യമായി അന്വേഷിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട സംഘടന ഇന്ത്യന്‍ജേര്‍ണലിസ്റ്റ് യൂണിയനാണെന്ന് യൂണിയന്‍ അഖിലേന്ത്യാസെക്രട്ടറിയും കേരളഘടകം പ്രസിഡണ്ടും പ്രസ്സ് കൗണ്‍സില്‍ മെമ്പറുമായ ജി പ്രഭാകരന്‍ പറഞ്ഞു. കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല സമ്മേളനം കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് മാനുവല്‍ കുറിച്ചിത്താനം അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമനിധിയും പെന്‍ഷന്‍ നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുഗതന്‍ ,അബ്ദുറഹ്മാന്‍ , പാക്കം മാധവന്‍ , സി കെ നാസര്‍ , തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ ഗംഗാധരന്‍ സ്വാഗതവും ടി കെ പ്രഭാകരന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മാനുവല്‍ കുറിച്ചിത്താനം (പ്രസിഡണ്ട ്) പാക്കം മാധവന്‍ (വൈസ് പ്രസിഡണ്ട് ) എന്‍ ഗംഗാധരന്‍ ബല്ല (സെക്രട്ടറി ) ഉറുമീസ് തൃക്കരിപ്പൂര്‍ (ജോയിന്റ് സെക്രട്ടറി ) സി കെ നാസര്‍ ഒടയംചാല്‍ ( ട്രഷറര്‍ )
released `KJU NEWS' Thiruvanathapuram.
MANJEHWAR PRESS CLUB inaugurated
Saturday, 22 October 2011
WELCOME KERALA JOURNALISTS UNION
Subscribe to:
Posts (Atom)