Tuesday, 6 March 2012

കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ(കെ.ജെ.യു) സംസ്ഥാന സമ്മേളനം ചാലക്കുടിയില്‍


ചാലക്കുടി : കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ(കെ.ജെ.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ചാലക്കുടി റസ്റ്റി ഹൗസില്‍ നടന്നു.യോഗം ബി.ഡി.ദേവസി എം.എല്‍.എ.ഉത്ഘാടനം ചെയ്തു.അഖിലേന്ത്യ ജനറല്‍.സെക്രട്ടറി ജി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍,സംസ്ഥാന സെക്രട്ടറി യു.വിക്രമന്‍,ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സുഗതന്‍,ദേശീയ സമിതിയംഗങ്ങളായ  വി.ജെ.ജോജി,  പി ഗംഗാധരന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ നാസര്‍  ജില്ലാ പ്രസിഡന്റ് സി.വി.വിക്രമന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ് കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് മാനുവല്‍ കുറിച്ചിത്താനം തുടങ്ങിയവര്‍ സംസാരിച്ചു .സംസ്ഥാന സമ്മേളനം ഏപ്രില്‍ 13,14,15 തിയ്യതികളിലായി ചാലക്കുടിയില്‍ നടത്തും.കെ.പി.ധനപാലന്‍ എം.പി,ബി.ഡി.ദേവസി എം.എല്‍.എ,അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജി.പ്രഭാകരന്‍ എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍ ചെയര്‍മാനായും,വി.ജെ.ജോജി ജനറല്‍ കണ്‍വീനറായുമുള്ള 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

No comments:

Post a Comment